08:26am 13 November 2026
NEWS
കർഷകർക്കായി കിഴങ്ങു വിള ശാസ്ത്രീയ കൃഷി പരിശീലനവും കാർഷിക സെമിനാറും
08/03/2026  08:29 AM IST
nila
 കർഷകർക്കായി കിഴങ്ങു വിള ശാസ്ത്രീയ കൃഷി പരിശീലനവും കാർഷിക സെമിനാറും

പുന്തല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ സഹായത്താൽ പുന്തല ഗ്രാമദീപം ഗ്രന്ഥശാലയിൽ കർഷകർക്കായി കിഴങ്ങു വിള ശാസ്ത്രീയ കൃഷി പരിശീലനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ടി.വിശ്വനാഥൻ സസ്യത്തിനു ജലം പകർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമദീപം പ്രസിഡന്റ് ബിനുകുമാർ വി.കെ അധ്യക്ഷത വഹിച്ചു. 
കിഴങ്ങുവിള കൃഷി വ്യാപന പദ്ധതി വിശദീകരണം 
സി ടി സി ആർ ഐ
പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ:ജെ.ശ്രീകുമാർ നടത്തി. ക്രോപ്പ് ഉല്പാദന സീനിയർ സയന്റിസ്റ്റ്  ഡോ :സുനിത ക്ലാസ്സ് നയിച് നയിച്ചു. ചെങ്ങന്നൂർ അസിസ്റ്റന്റ് ഡയറക്ടർ സൂസൻ തോമസ്, സീനിയർ സയന്റിസ്റ്റ് കേശവ കുമാർ എച്ച്, ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം രാജേഷ്.കെ.എൻ,
കോ-ഓർഡിനേറ്റർ ബി.ബാബു ,
 സെക്രട്ടറി എം.ഐ ബദറുദീൻ 
 എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.